I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected

പ്രണയം ഭീതികളെ തകര്‍ത്ത്‌, അനുമതി നല്‍കപ്പെട്ട ഈ ദിനം ,ഏപ്രില് 11 ...


ഇന്നത്തെ ദിവസം എങ്ങിനെ മറക്കാന്‍ കഴിയും ? ആര് മറന്നാലും എനിക്കു മറക്കാന്‍ കഴിയില്ല ....


 ജീവിതത്തില്‍ ഏതൊരു പെണ്ണും കൊതിക്കുന്ന ദിനം ...പ്രതിസന്ധികള്‍ തരണം ചെയിപ്പിച്ചു സര്‍വശക്തന്‍ യെന്നരികിലേക്ക് എന്റെ ജീവിത പങ്കാളിയെ എത്തിച്ച ദിനം ! കുടുംബത്തില്‍ ഉത്സവപ്രതീതി തോന്നിച്ച ദിനം....നീണ്ട എട്ടു വര്ഷം പിന്നിടുന്നു സ്നേഹ പരിഭവങ്ങളുടെ ഇണക്കങ്ങളുടെ പിണക്കങ്ങളുടെ ഈ ബന്ധത്തില്‍ സര്‍വശക്തന്‍ ഞങ്ങളെ ചേര്‍ത്തിട്ടു.... വിവാഹ ദിനം അല്ലെങ്കിലും ഞങ്ങള്‍ക്ക് പരസ്പ്പരം ഞങ്ങളെ അറിയാന്‍ അനുമതി നല്‍കിയ കാലം ....പ്രണയം ഭീതിയില്ലാതെ തളിരിട്ട കാലം ....കൊച്ചുവര്‍ത്തമാനങ്ങളില്‍ ദിനങ്ങള്‍ നിമിഷങ്ങളെ പോലെ മറഞ്ഞ കാലം....സ്വപ്‌നങ്ങള്‍ ഒരുക്കൂടിയ കാലം....



മരണാന്തര ജീവിതത്തിലും സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ തമ്പുരാന്റെ മുന്പില്‍ ഇതുപോലെ ; പ്രണയത്തോടെ മരിക്കാതെ ജീവിക്കാന്‍ സര്‍വശക്തന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ ! ആമീന്‍ 



A SONG DEDICATED FOR YOU