I love you to the depth and soul of my heart!!!

പ്രണയത്തിന്‍ പനിനീര്‍ഒരു പനിനീര്‍  പൂവിന്‍ 
നൈമര്‍ല്യം  - 
നിന്‍റെ പ്രണയത്തിന്;
ഒരിളം കാറ്റിന്‍ കുളിരാണ് 
നീ നല്‍കും  വാക്കുകള്‍ക്ക് .
ഒരു ജന്മ സാഫല്യമാണ് 
നിന്‍റെ പ്രണയ പുഴയെ 
എന്നിലെക്കൊഴുക്കിവിട്ടത്‌.
നിന്നിലെ മുള്ളുകള്‍ കൊണ്ട് 
വ്രണിതമാകുമ്പോഴും ...
ഞാന്‍ അറിയുന്നത് 
നിന്നിലെ പ്രണയത്തിന്‍
കടും ചുകപ്പിനെ !!!
വസന്തമകന്നാലും 
പൊഴിയാ  പ്രണയത്തിന്‍ 
പനിനീരാണ്
നീയെനിക്ക് എന്‍ 
പ്രിയനെ ...

എന്നെന്നും ഓര്‍മിക്കാന്‍ ആ ദിനം ...

അതെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നാള്‍ ...നിറഞ്ഞ സന്തോഷത്തിന്റെ നാളുകളുടെ സ്വര്‍ഗ്ഗ കവാടം  തുറന്നു അങ്ങ്  എന്റെ കൈ പിടിച്ച നാള്‍ ..എന്നെ മഹര്‍മാല അണിയിച്ച്  സ്വന്തം ജീവിതത്തിലോട്ട്‌ സ്നേഹത്തോടെ പരിഗണനയോടെ കൂട്ടി കൊണ്ട് പോയ നാള്‍ ...എങ്ങിനെ മറക്കാനാകും ആ ദിനം ...സൌഭാഗ്യങ്ങള്‍ സര്‍വശക്തന്‍ അങ്ങിലൂടെ  എന്നിലേക്ക്‌ ചൊരിഞ്ഞു തന്നപ്പോള്‍ ...


ഇന്ന് പ്രണയ ജോഡികളുടെ സ്നേഹ സങ്കല്‍പ്പത്തില്‍ നിറഞ്ഞു വരുന്ന പാരിസിലെ  ഇഫ്ഫെല്‍ ഗോപുരത്തിനടുത്ത ഈ ഹോട്ടല്‍ മുറിയില്‍ ഇരുന്നു ഞാന്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇത് എഴുതുമ്പോള്‍ അങ്ങറിയണം എന്റെ മനസ്സില്‍ അങ്ങേ പ്രതി വളര്‍ന്നു വിരിയുന്ന പ്രണയ പുഷ്പ്പങ്ങളുടെ വേരുകള്‍ എത്ര ആഴത്തിലാണ് എന്ന് ...

ഈ ഒരു  ജീവിതം കൊണ്ട് എത്ര തവണ പറഞ്ഞു  തന്നാല്‍, എത്ര പാടി കേള്‍പ്പിച്ചാല്‍  മനസ്സിലാക്കാന്‍  ആകും എന്റെ പ്രണയം,അതിന്റെ അടിഒഴുക്കോടെ അങ്ങേക്ക് ??? ..ഞാന്‍ മരണ പെട്ടാലും ലോകം അറിയണം എന്നിലെ പ്രണയം ..പ്രണയ പ്രളയം ..അതെ ഈ പ്രളയത്തില്‍ എനിക്ക് ജീവന്‍ നഷ്ട്ടപ്പെടില്ല ...അങ്ങാണ് എന്റെ കൈ താങ്ങുന്നത്..എന്റെ കൈ അങ്ങിലേക്ക് നീട്ടിത്തന്നത് സര്‍വശക്തനും ...പിന്നെ ഞാന്‍ എന്തിനു ഭയക്കണം??? ...എന്തിനു അത്  രഹസ്യമായി   വെക്കണം???...


സ്നേഹ പൂക്കളാല്‍  അങ്ങ്  അലങ്കരിച്ച ആ  മണിയറ... അങ്ങിനെ ആ ദിനത്തിലെ ഒന്നിനെയും  മറവിയുടെ പൊടി പടലങ്ങള്‍ക്ക് മങ്ങലെല്പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ..എല്ലാം ഇതാ ഇപ്പോഴും എന്റെ മന കണ്ണിനു മുന്നില്‍ നൃത്തം വെച്ചു കൊണ്ടിരിക്കുന്നു ...


 ഇന്നെന്റെ പ്രാര്‍ത്ഥന ഒന്ന് മാത്രം ...നമ്മളുടെ ഈ കൂട്ടു സ്വര്‍ഗ്ഗത്തിലും വേണം ...അതെ; നമ്മള്‍ സ്വര്‍ഗ്ഗത്തെ  ലക്‌ഷ്യം വച്ച് ജീവിക്കുന്നു ..അതിനായി ശ്രമിക്കുന്നു ...ഇവിടെ ഭൂമിയിലെ നല്ല ഇണകള്‍ ...അവര്‍ അവിടെയും നല്ല ഇണകളായിരിക്കും എന്ന് അങ്ങ് എന്നെ ഉണര്‍ത്തി ...അന്ന് ഞാന്‍ സന്തോഷത്താല്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ തുടച്ചു നമ്മള്‍ പ്രാര്‍ഥിച്ചു അതിനായി....ഇന്ന് അത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന എന്റെ പ്രിയനേ ..നീയാകണം എന്നും എപ്പോഴും എന്റെ പ്രാണനാഥന്‍ ...അതിനായി സര്‍വശക്തന്‍ എന്നെ, നമ്മളെ അനുഗ്രഹിക്കട്ടെ ...


പ്രാര്‍ഥനാപൂര്‍വ്വം 
അങ്ങെയുടെ  മാത്രം 
സ്നേഹം ...

പ്രണയ ജോഡികള്‍

നിന്നോടിങ്ങനെ ചെര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ അറിയുന്ന സുരക്ഷിതത്വം ,പ്രണയത്തിന്റെ ഊഷ്മളത ഒന്നും വാക്കുകളാല്‍ അറിയിക്കാന്‍ കഴിയുന്നില്ലല്ലോ പ്രിയനേ .... 

മഞ്ഞു മലകള്‍ക്കിടയില്‍ നിന്നും ഒരു നിമിഷം...
സ്വിസര്‍ ലാന്ടിലെ ആ മഞ്ഞില്‍ പൊതിഞ്ഞ ദിനങ്ങള്‍ എങ്ങിനെ മറക്കും ...മഞ്ഞില്‍ എത്ര കളിച്ചാലാണ് മതി വരുക ...ഇനി ഒരിക്കല്‍ കു‌ടി ആ ദിനങ്ങള്‍ നമ്മുക്കിടയില്‍ വരുമോ എന്നറിയില്ല ...ഇല്ലെങ്കിലും ആ ഓര്‍മ്മകള്‍ മനസ്സില്‍ എന്നും  മഞ്ഞു മഴ പെയ്യിപ്പിച്ച് നമ്മളെ കുളിരണിയിപ്പിച്ച്  കൊണ്ടിരിക്കും ....മഞ്ഞിന്റെ ഓര്‍മ്മകള്‍ക്കായി നമ്മുടെ ഈ ലോകത്ത് ഒരു കുഞ്ഞു picture  ഇവിടെ ചേര്‍ക്കുന്നു ...


വിലയറിയുന്നു

Photobucket


"രാത്രിയുള്ളതിനാല്‍
പകലിന്റെ 
വിലയറിയുന്നു .
ദുഖമുള്ളതിനാല്‍
സന്തോഷത്തിന്റെയും .
അതുപോലെ 
നീയുള്ളതിനാല്‍
സ്നേഹത്തിന്റെ 
വിലയുമറിയുന്നു ..."

I will be there...

Photobucket

"My love for you is deep & true,
No matter what you do,
I'll always be there for you.
No matter where you go
I'll be always be there beside you.
Till the day I die,
My love will always stay true to you."

മാലാഖകുഞ്ഞ്

Photobucket
നീ സ്നേഹം പഠിച്ചവന്‍
സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍
ജീവിതത്തെ സ്നേഹം 
കൊണ്ട് നിറച്ചവന്‍  ....
നിന്നിലെ സ്നേഹ
മെന്നിലേക്കൊഴുകി
ഞാന്‍ പോലുമറിയാതെയെന്നില്‍
തളിരിട്ടു എന്നെ തളര്‍ത്തി  
വളര്‍ന്നു കൊണ്ടേയിരിക്കുന്നു ...
Photobucket
യെന്നുള്ളത്തില്‍ പിച്ചവെച്ചു 
നടക്കും നമ്മുടെ 
സ്നേഹ പൈതലിനെ 
നീയും ഞാനും എന്നും 
നമ്മുക്കിടയില്‍ വളര്‍ത്തി 
കൊണ്ടിരിക്കും ...
ലോകത്തിന്‍ മിഴിമുനകള്‍ക്ക് 
Photobucket
മുന്നില്‍ നമ്മിലെ  
മാലാഖകുഞ്ഞു 
മറഞ്ഞിരിക്കുമെങ്കിലും
നമ്മുക്കിടയില്‍ കുഞ്ഞിന്‍ 
ചിരികൊഞ്ചലുകള്‍
അന്യം നില്‍ക്കാതെ 
നമ്മോളം വളര്‍ന്നിടട്ടെ ! 
Photobucket

What is life without you!


    
Bin Tere Kya Hai Jeena (What is life without you)

Bin Tere Kya Hai Jeena
Meri Dil Ki Rani Tum (You are the Queen of my heart)
Meri Khushiyon ka Mausam (You are the season of happiness for me)
Mere Khwabon Ki Taabeer (You are my hopes personified)
Mere Sapno Ki Tasveer (The Reality of my dreams)
Bin Tere Kaisi Aar (There is no excuse/barrier if you are not there..)
Woh Jeet Ho Ya Haar (…Whether its win or loss)
Tere Sang Hai Sab Kuchh, Tu Naa Ho To Bekaar (Life is complete with you, it is meaningless without you)
Bin Tere Kya Hai Jeena
Sooni Khali Raatein (Lonely Empty Nights)
Rookhi Feeki Baatein (Worthless, Soulless words)
Har Aahat Pe Chonkoon (I get startled at slightest sound)
Tujhko Harsu Dekhoon (I see you everywhere all the time)
Tujhko Hardam Sochoon, Tujhko Har Pal Chahoon (Thinking and loving you every moment)
Tere Bin to Jeevan Mera Hai Intezaar (Life in an eternal wait without you)
Bin Tere Kya Hai Jeena…
Tere Saath Jiye Jo Pal, Kuchh Unse Nahi Badhkar (I spent the best moments of my life with you)
Tere Khatir Saans Main Loon, Teri Khatir Jeeta Hoon (I breathe and live for you only)
Marne Ki Tamanna Bhi, Tere Saath Main Rakhta Hoon (I love to die with you)
Tu Hai Jeene Ki Wajah Kar Mera Aitbaar (You are the sole purpose of my existence, believe me love)


"Two hearts that beats as one"

You are my description of love 

You are my description of friend 

You are my description of everything 

You are my description of beginning to end.You've stood by me through thick and thin 

You've always been patient and kind 

Just thought I'd let you know 

You're the owner of this heart of mine. 


So you ask how long I'll love you 

Well this is what I have to say 

Past, present, future, always 

Forever and a day! 
എന്‍റെ കൂട്ടുകാരി...


കവിതകള്‍ എഴുതാനും വായിക്കാനും ഇഷ്ട്ടപ്പെടുന്ന നിനക്ക് ,നിന്റെ പ്രിയപ്പെട്ട  "റസിയയുടെയും അവളുടെ കൂട്ടുകാരന്റെയും" 
പ്രണയത്തിന്റെ പാട്ട്  ഈ   പിറന്നാള്‍ ദിനത്തില്‍ സമര്‍പ്പിക്കുന്നു .
 


Glitter Graphics,Glitters,Glitter,Malayalam Glitters

Your Day is My Day,My Love.
"You have been there

to laugh with me
to cry with me,
to be proud of me,
and to be happy for all
the good things in my life...

You have shared my disappointments
and listened and helped me
through difficult times.
You are
the most important part of my life...
and you always will be.
I Love you.

I give thanks to God always
for you..."

[click below]

സ്നേഹ തടവറ

Photobucket


കൂരിരുട്ടുള്ള രാത്രിയില്‍ 
മിന്നാമിനുങ്ങ്‌ പോല്‍ 
ആര്‍ത്തിരമ്പും കടലില്‍ 
ചെറു വഞ്ചി പോല്‍,
കൊടുംകാറ്റില്‍ ചെറുത്ത്
നില്‍ക്കും പര്‍വതം പോല്‍;
വെളുത്ത പായ കടലാസ്സില്‍ 
കറുത്തക്ഷരങ്ങള്‍ പോല്‍ ;
വറ്റിവരണ്ട ഭൂമിയില്‍
നീരുറവ പോല്‍;
കല്ലും മുള്ളും തിങ്ങും  വീഥിയില്‍
പച്ചപടര്‍പ്പ് പോല്‍ ;
നീ വന്നു എന്‍ ജീവിതത്തില്‍
എന്‍ ഹൃദയത്തിലേക്ക്,
ഒരു നല്ല കുട്ടുകാരനെ പോലെ 
വിശ്വതനായ തുണക്കാരനെ പോലെ
അങ്ങിനെ എന്തൊക്കെയോ പോലെ,
അവ വിവരണങ്ങള്‍ക്കു അതീതം,
ഈ ബന്ധത്തിന് അതിരില്ല .
ഏത് നാമവും അര്‍ത്ഥ സമ്പുഷ്ട്ടം 
ഈ ബന്ധനമാകുന്ന  ബന്ധത്തിന്.
ഈ ബന്ധനം എന്റെ സ്വര്‍ഗ്ഗം ;
ഈ സ്നേഹ തടവറയില്‍ ഞാന്‍ 
സ്വയം ബന്ധിനിയായി 
ഈ പ്രണയ സ്വര്‍ഗത്തില്‍ 
ഞാന്‍ ഇന്ന് സുരക്ഷിത ,
നിന്‍ സ്നേഹത്തില്‍ ഞാന്‍ ഇന്ന് പൂര്‍ണ്ണം! 

Love you forever

"

Love Of My LifeMy love for you is deep and true. 
No matter what you do, 
I'll always be there for you. 
No matter where you go, 
I'll always be there beside you. 
Till the day I die 
My love will always stay true to you


Beautiful Love
Always, deep within my soul, 
I know we have a love like no other. 
What we share is something others 
only hope for and dream of, 
but few ever experience. 
Our love is magical beyond belief. 
Always, without hesitation, 
you give of yourself completely. 
You have reached the very depths of my soul, 
bringing out emotions I never knew I had 
and unveiling an ability to love 
I never thought possible. "

സ്നേഹ തണല്‍

Photobucket


നിങ്ങള്‍ എന്നോടൊന്നും പറയരുത്!
ഞാന്‍ ഹൃദയം നല്‍കിയവള്‍!
ഞാന്‍ പ്രണയത്തിന്റെ
 പാതയിലാണ്..
നീയെന്നെ പ്രണയത്തിന്‍ അംബെയിത് വീഴ്ത്തി.
ഞാന്‍ കാതോര്‍ത്തിരുന്ന 
പ്രണയാദ്രമാം ഭാഷമൊഴിഞ്ഞു,
ഞാന്‍ നിന്‍റെതായി !!
Photobucket
പ്രണയത്തിന്‍ സുഖനൊബരം
ഞാനിന്നറിയുന്നു. 
കൈലൊതുക്കാവാന്‍ ആഗ്രഹിച്ച
ഈ സ്നേഹത്തെ ഞാന്‍ സ്വീകരിച്ചു.
പ്രണയം ഒരു സത്യം; 
കത്തിജ്വലിക്കും സൂര്യനെ  പോലെ; 
ചൂടെങ്കിലും  ആ ചൂട്  മാറോട് ചേര്‍ത്തു, 
നിന്‍ സ്നേഹത്തണല്‍ കൊതിച്ച്.
Photobucket
നിന്നില്‍ ഞാന്‍ ആ ചാന്ദ്ര  വെളിച്ചം കണ്ടു. 
ചന്ദ്രനെ പ്രണയിച്ചപ്പോള്‍ 
നിലാവത്തുറങ്ങാന്‍യെന്‍ 
ഹൃദയം വെമ്പി.
 ഞാന്‍ നിന്നെ  പ്രണയദാഹത്താല്‍
പരിണയിച്ചു .....
ആ നിലാവെന്‍   ജീവിതത്തില്‍ 
പൂനിലാവ്‌ പരത്തി
 എന്നും നിലനില്കെട്ടെ.
ഈ നിലാവില്‍ 
ഞാന്‍ എല്ലാം മറന്നു 
സ്വയം ഉറങ്ങട്ടെ .
Photobucket
[ഇതില്‍   കവിതയില്ല  കഥയില്ല  ,
എന്റെ സ്നേഹം മാത്രം  ,എന്റെ പ്രണയം മാത്രം  ] 

A Magic Rose.

ഇത് നിങ്ങള്‍ക്കുള്ള(U & HK) എന്റെ ഒരു സമ്മാനംPhotobucket


Abdul Rasheed

മഴവില്ല്

Photobucket
നീയെന്നെ 
പ്രണയിനിയാക്കി.
പ്രണയത്തിന്‍  പ്രളയത്തില്‍
കാല്‍തെറ്റി വീണപ്പോള്‍,
എന്നെ പ്രണയത്തിന്‍ 
ആദ്യപാഠം പഠിപ്പിച്ചവനും,
അബോധമാം എന്നിലെ
പ്രണയത്തെ 
നീട്ടി പാടിയുണര്‍ത്തിയതും,
ആ സ്നേഹത്തിന്‍
ഗീതത്തിനുനേരെ 
കരിങ്കല്‍ ഭിത്തികളാല്‍
ഞാന്‍ ഒരു കോട്ട പണിതതും,
അവയെല്ലാം ഭേദിച്ച് 
നീയെന്‍ ആത്മാവിലേക്ക് ഒരു  
കിളിവാതില്‍ തുറന്നിട്ടതും,
എന്‍ സമ്മതമില്ലാതെ
അവിടെ  കുടിയിരുന്നതും,
പിന്നീടതിലെ പ്രതിഷ്ട്ടയായി 
നീ എപ്പോഴോ മാറിയതും
കണ്ണടച്ച് തുറക്കും വേഗത്തില്‍!!!
പറയാതെ നീ പറഞ്ഞ വാക്കുകള്‍ 
എനിക്കെന്നും ഒരു ഹരമായി.
നിന്‍റെ സ്നേഹമൂറും ദ്രിഷ്ട്ടികളാല്‍ 
എന്നിലെ കവിയെ നീ 
പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ചു.
നിന്‍റെ പുഞ്ചിരി 
എന്നില്‍ വിരിയിച്ചത് 
ഒരായിരം മയില്‍പീലികള്‍.
ദൈവം നല്‍കിയ ഈ
മൃദുല വികാരത്താല്‍ 
ഞാനറിഞ്ഞു എന്നില്‍ 
ആഴത്തില്‍  ഒളിച്ചു 
കിടക്കും മഴവില്ലിനെ.
ആ മഴവില്ലേകിയ
വെളിച്ചം മാത്രമാണ്
ഇന്നെന്‍ ജീവിത ദീപം .


A Video greetings for us from a Friend


THANKS SHANI SHIBU.
THANKS FOR THIS LOVELY VIDEO.
Yes...Flowers Wishes   graphics for hi5 CommentsAnswer to my Silent Prayers.

Photobucket

You are the World to me,
And you itself is my Heaven.
You are my Soul,
And you itself is my Shadow.
You are the music of my heart,
And you itself  are my Heart Beats,
You are my Breath,
And you itself is my Sight.
You are everything to me
And you are the Answer to
My Silent Prayers.....

I wonder if you know....

You gave me all the Answers Love...

You live in my thoughts...

You made me feel Loved....

Love you forever

You made my World....

You walked into my Life

പ്രണയാരുവി....

Photobucket
നീയെന്നില്‍ നിറയും 
സ്നേഹമാകുന്നു 
ഞാന്‍ നിന്നിലെ 
മൌനവും .
ഞാന്‍ മൌനത്തില്‍ 
വാചാലയാകുമ്പോള്‍ 
നീ വാചാലത്തില്‍ 
മൌനിയാകുന്നു .
അങ്ങിനെ 
നമ്മുടെ പ്രണയാരുവി  
മൌനമായി വാചാലമായി 
ഒഴുകുമ്പോള്‍
തഴുകുന്നത് 
സ്വപ്ന സ്വര്‍ഗ്ഗ 
വീഥികളെ,
സ്വരലയ താളങ്ങളെ.  

ആ നാമം ....

Photobucket

"പൂനിലാവ്‌ ,
പൂമണം ,
ഈ നാമങ്ങളെല്ലാം
എത്ര മനോഹരം .
പിന്നെ ഒരു നാമം 
കൂടിയുണ്ട് 
അതെന്‍ ഹൃദയത്തെ 
കീഴടക്കി "

പ്രണയ മഴ

Photobucket

പ്രണയം മഴയാണ്,
അതിന്റെ താളം ഇടിയും,
വെളിച്ചം മിന്നലും.
എന്നിരുന്നാലും സ്നേഹം
മനസിന്റെ കുളിര്‍മയാണ്,
ആശ്വാസത്തിന്റെ
കുളിര്‍ പൊയ്ക!!!

എന്‍ ജീവിത ദീപം

Photobucket


"ആകാശത്തിന്‍ അനന്ത
നീലിമ പോലെ
അനഘമാം നിന്‍ സ്നേഹത്തെ
അറിയുന്നു ഞാന്‍
കൂരിരുട്ടില്‍ തെളിയിച്ച
മണ്‍ചെരാത് പോലെ
നീയെന്‍ ജീവിത ദീപമാണ്.."