I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected
Showing posts with label സ്നേഹ വരികള്‍. Show all posts
Showing posts with label സ്നേഹ വരികള്‍. Show all posts

സ്നേഹ തടവറ

Photobucket


കൂരിരുട്ടുള്ള രാത്രിയില്‍ 
മിന്നാമിനുങ്ങ്‌ പോല്‍ 
ആര്‍ത്തിരമ്പും കടലില്‍ 
ചെറു വഞ്ചി പോല്‍,
കൊടുംകാറ്റില്‍ ചെറുത്ത്
നില്‍ക്കും പര്‍വതം പോല്‍;
വെളുത്ത പായ കടലാസ്സില്‍ 
കറുത്തക്ഷരങ്ങള്‍ പോല്‍ ;
വറ്റിവരണ്ട ഭൂമിയില്‍
നീരുറവ പോല്‍;
കല്ലും മുള്ളും തിങ്ങും  വീഥിയില്‍
പച്ചപടര്‍പ്പ് പോല്‍ ;
നീ വന്നു എന്‍ ജീവിതത്തില്‍
എന്‍ ഹൃദയത്തിലേക്ക്,
ഒരു നല്ല കുട്ടുകാരനെ പോലെ 
വിശ്വതനായ തുണക്കാരനെ പോലെ
അങ്ങിനെ എന്തൊക്കെയോ പോലെ,
അവ വിവരണങ്ങള്‍ക്കു അതീതം,
ഈ ബന്ധത്തിന് അതിരില്ല .
ഏത് നാമവും അര്‍ത്ഥ സമ്പുഷ്ട്ടം 
ഈ ബന്ധനമാകുന്ന  ബന്ധത്തിന്.
ഈ ബന്ധനം എന്റെ സ്വര്‍ഗ്ഗം ;
ഈ സ്നേഹ തടവറയില്‍ ഞാന്‍ 
സ്വയം ബന്ധിനിയായി 
ഈ പ്രണയ സ്വര്‍ഗത്തില്‍ 
ഞാന്‍ ഇന്ന് സുരക്ഷിത ,
നിന്‍ സ്നേഹത്തില്‍ ഞാന്‍ ഇന്ന് പൂര്‍ണ്ണം!