I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected

ജീവന്റെ താളം ...

Eternal Love

അരികില്‍ നില്പ്പൂ ...


നിര്‍വൃതിയായി

A Prayer from Heart...

നീ

എന്റെ പ്രണയം

പ്രേമിക്കാനൊരു രൂപം,
വിമര്ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന് ഒരു പിതാവ്
വഴിതെളിച്ചിടാന് ഒരു ഗുരുനാഥന്
അതാണ് നീ എനിക്ക്
ഞാന് നിനക്കേകും നിര്വചനം,
വാക്കുകള്ക്കതീതം നിന് സ്നേഹം !!!
നീ ചാര്ത്തിയ താലിമാല
നിന് സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്ഷണ വലയത്താല്
എന് കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്.
സ്നേഹിച്ചിടുന്നു ഞാന് നിന്നെ
എന് ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന് നിന്നെ
എന് ഹൃദയത്തുടിപ്പ് പോലെ.
എന് ആത്മാവും
എന് നിഴലും നീ തന്നെ
എന് പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്ഷങ്ങള്
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്
ഓടി മറഞ്ഞത് നക്ഷത്രങ്ങള് എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള് .
ഇന്നെന് ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന് എന്റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള് മണലായി മാറിയാലും
വറ്റീടില്ല എന് സ്നേഹത്തിന് ഉറവ്
നിനക്കായി എന് കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്വ്വതങ്ങള് പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള് !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന് സ്നേഹഭാജനം.
ഇന്ന് നീ എന് സ്വപ്നം
നീയാണെന് പ്രാര്ത്ഥന
എന് സാധന ;
എന് പ്രേരണ,
എന്റെ എല്ലാം ......
എന് പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]

പ്രണയത്തിന്‍ പനിനീര്‍



ഒരു പനിനീര്‍  പൂവിന്‍ 
നൈമര്‍ല്യം  - 
നിന്‍റെ പ്രണയത്തിന്;
ഒരിളം കാറ്റിന്‍ കുളിരാണ് 
നീ നല്‍കും  വാക്കുകള്‍ക്ക് .
ഒരു ജന്മ സാഫല്യമാണ് 
നിന്‍റെ പ്രണയ പുഴയെ 
എന്നിലെക്കൊഴുക്കിവിട്ടത്‌.
നിന്നിലെ മുള്ളുകള്‍ കൊണ്ട് 
വ്രണിതമാകുമ്പോഴും ...
ഞാന്‍ അറിയുന്നത് 
നിന്നിലെ പ്രണയത്തിന്‍
കടും ചുകപ്പിനെ !!!
വസന്തമകന്നാലും 
പൊഴിയാ  പ്രണയത്തിന്‍ 
പനിനീരാണ്
നീയെനിക്ക് എന്‍ 
പ്രിയനെ ...