I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected

എന്നെന്നും ഓര്‍മിക്കാന്‍ ആ ദിനം ...

അതെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നാള്‍ ...നിറഞ്ഞ സന്തോഷത്തിന്റെ നാളുകളുടെ സ്വര്‍ഗ്ഗ കവാടം  തുറന്നു അങ്ങ്  എന്റെ കൈ പിടിച്ച നാള്‍ ..എന്നെ മഹര്‍മാല അണിയിച്ച്  സ്വന്തം ജീവിതത്തിലോട്ട്‌ സ്നേഹത്തോടെ പരിഗണനയോടെ കൂട്ടി കൊണ്ട് പോയ നാള്‍ ...എങ്ങിനെ മറക്കാനാകും ആ ദിനം ...സൌഭാഗ്യങ്ങള്‍ സര്‍വശക്തന്‍ അങ്ങിലൂടെ  എന്നിലേക്ക്‌ ചൊരിഞ്ഞു തന്നപ്പോള്‍ ...


ഇന്ന് പ്രണയ ജോഡികളുടെ സ്നേഹ സങ്കല്‍പ്പത്തില്‍ നിറഞ്ഞു വരുന്ന പാരിസിലെ  ഇഫ്ഫെല്‍ ഗോപുരത്തിനടുത്ത ഈ ഹോട്ടല്‍ മുറിയില്‍ ഇരുന്നു ഞാന്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇത് എഴുതുമ്പോള്‍ അങ്ങറിയണം എന്റെ മനസ്സില്‍ അങ്ങേ പ്രതി വളര്‍ന്നു വിരിയുന്ന പ്രണയ പുഷ്പ്പങ്ങളുടെ വേരുകള്‍ എത്ര ആഴത്തിലാണ് എന്ന് ...

ഈ ഒരു  ജീവിതം കൊണ്ട് എത്ര തവണ പറഞ്ഞു  തന്നാല്‍, എത്ര പാടി കേള്‍പ്പിച്ചാല്‍  മനസ്സിലാക്കാന്‍  ആകും എന്റെ പ്രണയം,അതിന്റെ അടിഒഴുക്കോടെ അങ്ങേക്ക് ??? ..ഞാന്‍ മരണ പെട്ടാലും ലോകം അറിയണം എന്നിലെ പ്രണയം ..പ്രണയ പ്രളയം ..അതെ ഈ പ്രളയത്തില്‍ എനിക്ക് ജീവന്‍ നഷ്ട്ടപ്പെടില്ല ...അങ്ങാണ് എന്റെ കൈ താങ്ങുന്നത്..എന്റെ കൈ അങ്ങിലേക്ക് നീട്ടിത്തന്നത് സര്‍വശക്തനും ...പിന്നെ ഞാന്‍ എന്തിനു ഭയക്കണം??? ...എന്തിനു അത്  രഹസ്യമായി   വെക്കണം???...


സ്നേഹ പൂക്കളാല്‍  അങ്ങ്  അലങ്കരിച്ച ആ  മണിയറ... അങ്ങിനെ ആ ദിനത്തിലെ ഒന്നിനെയും  മറവിയുടെ പൊടി പടലങ്ങള്‍ക്ക് മങ്ങലെല്പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ..എല്ലാം ഇതാ ഇപ്പോഴും എന്റെ മന കണ്ണിനു മുന്നില്‍ നൃത്തം വെച്ചു കൊണ്ടിരിക്കുന്നു ...


 ഇന്നെന്റെ പ്രാര്‍ത്ഥന ഒന്ന് മാത്രം ...നമ്മളുടെ ഈ കൂട്ടു സ്വര്‍ഗ്ഗത്തിലും വേണം ...അതെ; നമ്മള്‍ സ്വര്‍ഗ്ഗത്തെ  ലക്‌ഷ്യം വച്ച് ജീവിക്കുന്നു ..അതിനായി ശ്രമിക്കുന്നു ...ഇവിടെ ഭൂമിയിലെ നല്ല ഇണകള്‍ ...അവര്‍ അവിടെയും നല്ല ഇണകളായിരിക്കും എന്ന് അങ്ങ് എന്നെ ഉണര്‍ത്തി ...അന്ന് ഞാന്‍ സന്തോഷത്താല്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ തുടച്ചു നമ്മള്‍ പ്രാര്‍ഥിച്ചു അതിനായി....ഇന്ന് അത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന എന്റെ പ്രിയനേ ..നീയാകണം എന്നും എപ്പോഴും എന്റെ പ്രാണനാഥന്‍ ...അതിനായി സര്‍വശക്തന്‍ എന്നെ, നമ്മളെ അനുഗ്രഹിക്കട്ടെ ...


പ്രാര്‍ഥനാപൂര്‍വ്വം 
അങ്ങെയുടെ  മാത്രം 
സ്നേഹം ...

പ്രണയ ജോഡികള്‍

നിന്നോടിങ്ങനെ ചെര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ അറിയുന്ന സുരക്ഷിതത്വം ,പ്രണയത്തിന്റെ ഊഷ്മളത ഒന്നും വാക്കുകളാല്‍ അറിയിക്കാന്‍ കഴിയുന്നില്ലല്ലോ പ്രിയനേ .... 

മഞ്ഞു മലകള്‍ക്കിടയില്‍ നിന്നും ഒരു നിമിഷം...




സ്വിസര്‍ ലാന്ടിലെ ആ മഞ്ഞില്‍ പൊതിഞ്ഞ ദിനങ്ങള്‍ എങ്ങിനെ മറക്കും ...മഞ്ഞില്‍ എത്ര കളിച്ചാലാണ് മതി വരുക ...ഇനി ഒരിക്കല്‍ കു‌ടി ആ ദിനങ്ങള്‍ നമ്മുക്കിടയില്‍ വരുമോ എന്നറിയില്ല ...ഇല്ലെങ്കിലും ആ ഓര്‍മ്മകള്‍ മനസ്സില്‍ എന്നും  മഞ്ഞു മഴ പെയ്യിപ്പിച്ച് നമ്മളെ കുളിരണിയിപ്പിച്ച്  കൊണ്ടിരിക്കും ....മഞ്ഞിന്റെ ഓര്‍മ്മകള്‍ക്കായി നമ്മുടെ ഈ ലോകത്ത് ഒരു കുഞ്ഞു picture  ഇവിടെ ചേര്‍ക്കുന്നു ...


വിലയറിയുന്നു

Photobucket


"രാത്രിയുള്ളതിനാല്‍
പകലിന്റെ 
വിലയറിയുന്നു .
ദുഖമുള്ളതിനാല്‍
സന്തോഷത്തിന്റെയും .
അതുപോലെ 
നീയുള്ളതിനാല്‍
സ്നേഹത്തിന്റെ 
വിലയുമറിയുന്നു ..."

I will be there...

Photobucket

"My love for you is deep & true,
No matter what you do,
I'll always be there for you.
No matter where you go
I'll be always be there beside you.
Till the day I die,
My love will always stay true to you."

മാലാഖകുഞ്ഞ്

Photobucket
നീ സ്നേഹം പഠിച്ചവന്‍
സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍
ജീവിതത്തെ സ്നേഹം 
കൊണ്ട് നിറച്ചവന്‍  ....
നിന്നിലെ സ്നേഹ
മെന്നിലേക്കൊഴുകി
ഞാന്‍ പോലുമറിയാതെയെന്നില്‍
തളിരിട്ടു എന്നെ തളര്‍ത്തി  
വളര്‍ന്നു കൊണ്ടേയിരിക്കുന്നു ...
Photobucket
യെന്നുള്ളത്തില്‍ പിച്ചവെച്ചു 
നടക്കും നമ്മുടെ 
സ്നേഹ പൈതലിനെ 
നീയും ഞാനും എന്നും 
നമ്മുക്കിടയില്‍ വളര്‍ത്തി 
കൊണ്ടിരിക്കും ...
ലോകത്തിന്‍ മിഴിമുനകള്‍ക്ക് 
Photobucket
മുന്നില്‍ നമ്മിലെ  
മാലാഖകുഞ്ഞു 
മറഞ്ഞിരിക്കുമെങ്കിലും
നമ്മുക്കിടയില്‍ കുഞ്ഞിന്‍ 
ചിരികൊഞ്ചലുകള്‍
അന്യം നില്‍ക്കാതെ 
നമ്മോളം വളര്‍ന്നിടട്ടെ ! 
Photobucket