I love you to the depth and soul of my heart!!!
MyFreeCopyright.com Registered & Protected

To My King

Love is like
Red Red Rose
It have thorns
As it grows
It is still beautiful
in life,with honey it fills
Indeed life is nothing
Without you my King!

To you my Beloved

[Click on the image and open in a new window to enlarge ]

My love to you




Dedicating this beautiful touching song to you my dear love. Just replace  some words  and you will understand what I am trying to convey; though at times, I fail to express that verbally ....

The truth of LOVE

Words may be more or less,
But the truth is ...
Love is always more 
And not at all less! 


എന്റെ ഹൃദയം ...

വാക്കുകള്‍ ഇല്ലാതെയും പ്രണയത്തിനു ജീവിക്കാം ...ഒരു നോക്ക് കൊണ്ട് ഒരു തലോടല്‍ കൊണ്ട് ..ഇന്ന് എന്റെ പ്രണയവും അങ്ങിനെ   ....എന്റെ ഹൃദയത്തില്‍ നിറയുന്ന ആ മൌന പ്രണയ നിമിഷങ്ങളിലെ ചില  നിമിഷങ്ങള്‍   ഇതാ നിനക്കായി ....





നിന്നരികില്‍



എന്നും  നിന്നരികില്‍ 
നിന്നെ പുല്‍കി 
 നിന്നെ തലോടി 
നിന്നോട് ചേര്‍ന്ന് 
നിന്നില്‍ അലിഞ്ഞു ചേര്‍ന്ന്... 
വിണ്ണിന്റെ നനവും
മണ്ണിന്റെ ഗന്ധവും 
എന്നെ ഉണര്‍ത്തുന്നത് 
നിന്റെ സ്വര്‍ഗ്ഗ 
പൂങ്കാവനത്തിലേക്കെന്നു   
ഞാനറിയുമ്പോള്‍ ...
എന്റെ വിഷാദ 
വദനത്തിനു പോലും 
നിന്നില്‍ നിന്നുമുള്ള 
മഴവില്ലിന്റെ നിറങ്ങള്‍ ! 

പ്രണയിക്കയായി



എന്നില്‍ നിന്ന് 
എന്നിലേക്കുള്ള ദൂരവും 
നിന്നില്‍ നിന്ന് 
നിന്നിലേക്കുള്ള ദൂരവും 
നമ്മള്‍ തമ്മിലുള്ള 
ദൂരത്തെക്കാള്‍ 
എത്രയോ വിദൂരമാണ്.
അവതാണ്ടി തമ്മില്‍ 
ഒരു ബിന്ദുവിലെത്തി 
നിന്നാല്‍ 
നമ്മള്‍ ജീവിക്കയായി 
ആത്മാവറിഞ്ഞ്
ജീവിക്കയായി .
പ്രാണനലിഞ്ഞു 
പ്രണയിക്കയായി!!!

നീ നല്‍കിയ വസന്തം


എന്നിലെ പ്രണയം 
പൂവിനോട് ചൊല്ലിയെങ്കിലും 
തലയാട്ടി അവളെന്നെ കളിയാക്കി 
പിന്നെ കാറ്റിനോട് കൂകിയപ്പോള്‍ 
പറത്തിക്കളഞ്ഞവനെന്നെ ...
മേഘത്തോട് മൊഴിഞ്ഞപ്പോള്‍ 
എന്നെ നനയിപ്പിച്ചവള്‍ കരയിപ്പിച്ചു ,
നിന്നരികിലെത്തിയപ്പോള്‍ ഞാനൊന്നും 
ഉരിയാടാതെ  നിന്നെ നോക്കിയ നേരം 
നീയെന്‍ കൈകള്‍ കോരിയെടുത്തതില്‍
നല്‍കിയ മുത്തം എന്നിലെ പ്രണയ 
വസന്തത്തെയുണര്‍ത്തി ....

Rising Up...



ഇല്ല അങ്ങയുടെ  പ്രണയത്തില്‍
 ഞാന്‍ വീണിട്ടില്ല , 
അങ്ങയുടെ  പ്രണയത്തില്‍ ഞാന്‍ 
എന്നും ഉയര്‍ന്നു  എഴുനേറ്റിട്ടെയോളു...

Yes I never fell in Love with you my Love,
But always Rising up in Love with you my Soul Love...


[Why every one says "falling" in love!Why can't it be "rising" in love???]