നീയെന്നെ
പ്രണയിനിയാക്കി.
പ്രണയത്തിന്‍ പ്രളയത്തില്‍
കാല്‍തെറ്റി വീണപ്പോള്‍,
എന്നെ പ്രണയത്തിന്‍
ആദ്യപാഠം പഠിപ്പിച്ചവനും,
അബോധമാം എന്നിലെ
പ്രണയത്തെ
നീട്ടി പാടിയുണര്‍ത്തിയതും,
ആ സ്നേഹത്തിന്‍
ഗീതത്തിനുനേരെ
കരിങ്കല്‍ ഭിത്തികളാല്‍
ഞാന്‍ ഒരു കോട്ട പണിതതും,
അവയെല്ലാം ഭേദിച്ച്
നീയെന്‍ ആത്മാവിലേക്ക് ഒരു
കിളിവാതില്‍ തുറന്നിട്ടതും,
എന്‍ സമ്മതമില്ലാതെ
അവിടെ കുടിയിരുന്നതും,
പിന്നീടതിലെ പ്രതിഷ്ട്ടയായി
നീ എപ്പോഴോ മാറിയതും
കണ്ണടച്ച് തുറക്കും വേഗത്തില്‍!!!
പറയാതെ നീ പറഞ്ഞ വാക്കുകള്‍
എനിക്കെന്നും ഒരു ഹരമായി.
നിന്‍റെ സ്നേഹമൂറും ദ്രിഷ്ട്ടികളാല്‍
എന്നിലെ കവിയെ നീ
പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ചു.
നിന്‍റെ പുഞ്ചിരി
എന്നില്‍ വിരിയിച്ചത്
ഒരായിരം മയില്‍പീലികള്‍.
ദൈവം നല്‍കിയ ഈ
മൃദുല വികാരത്താല്‍
ഞാനറിഞ്ഞു എന്നില്‍
ആഴത്തില്‍ ഒളിച്ചു
കിടക്കും മഴവില്ലിനെ.
ആ മഴവില്ലേകിയ
വെളിച്ചം മാത്രമാണ്
ഇന്നെന്‍ ജീവിത ദീപം .